കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗ് പിന്നാക്ക വിഭാഗങ്ങളിലുള്ള 9,400 യുവാക്കളെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ പരിശീലിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ആന്‍ഡ് ഓഫ്ലൈന് സ്കില്‍സ് ട്രെയിനിംഗ് ( ദോസ്ത് ) സെയില്‍സ് പരിപാടി വിപുലീകരിക്കുന്നു.
2021ല്‍ ആരംഭിച്ച ദോസ്ത് സെയില്‍സ് പരിപാടി ഇലക്ട്രോണിക്സ് സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഎസ്എസ്സിഐ), ടെലികോം സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍ (ടിഎസ്എസ്സി) എന്നിവരുമായി ചേര്‍ന്നാണ് വിപുലമാക്കുന്നത്.
ഓരോ ട്രെയിനിക്കും 120 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് പരിശീലനവും സാംസംഗ് റീട്ടെയില്‍ സെയില്‍സ് ടീമിന്റെ 60 മണിക്കൂര്‍ സ്പെഷലൈസ്ഡ് പരിശീലനവും നൽകും.